പാലാരിവട്ടം അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാലം അ​ഴി​മ​തി​ക്കേ​സി​ല്‍ ആ​ർ​ബി​ഡി​സി എം​ഡി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ​യും പ്ര​തി ചേ​ർ​ത്തു. നി​ല​വി​ൽ വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​ണ് മു​ഹ​മ്മ​ദ് ഹ​നീ​ഷ്. അ​ന​ധി​കൃ​ത​മാ​യി വാ​യ്പ അ​നു​വ​ദി​ക്കാ​ൻ കൂ​ട്ടു​നി​ന്നെ​ന്നാ​ണ് മു​ഹ​മ്മ​ദി​നെ​തി​രാ​യ കേ​സ്. സു​ര​ക്ഷാ നി​ക്ഷേ​പം ഈ​ടാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ചു​മ​ത​ല ആ​ർ​ബി​ഡി​സി​ക്ക് ആ​യി​രു​ന്നു. പാ​ലം അ​ഴി​മ​തി കേ​സി​ൽ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​സ്‌​ലിം​ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Share via
Copy link
Powered by Social Snap