പാലാ എന്സിപിക്ക്; മാണി സി. കാപ്പൻ ഇടതുസ്ഥാനാർഥിയായേക്കും

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് സൂചന നൽകി എന്‍സിപി  സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി എംഎൽഎ. പാലായിൽ മാണി സി. കാപ്പൻ മികച്ച സ്ഥാനാർഥി ആണ്. വിജയത്തിൽ കുറഞ്ഞതൊന്നും പാലായിൽ ലക്ഷ്യമിടുന്നില്ലെന്നും തോമസ് ചാണ്ടി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും പാലായില്‍ കെ.എം. മാണിയുടെ ലീഡ് കുറയ്ക്കാൻ മാണി സി. കാപ്പനു കഴിഞ്ഞിട്ടുണ്ട്. സീറ്റിന്‍റെ കാര്യത്തിൽ ഇടത് മുന്നണിയിൽ തർക്കമില്ല.പാലാ സീറ്റ് എൻസിപി യുടേതാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്കുണ്ടാവുമെന്നും തോമസ് ചാണ്ടി. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap