പാല ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്ത്ഥി ആരാകുമെന്ന് യുഡിഎഫ് യോഗത്തില് തീരുമാനമായില്ല

തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ പിജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങളിലിടയിലുള്ള തര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം പാലയില്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.
പാലാ തെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസ്സ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ജോസ് കെ മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞിരുന്നു. സ്റ്റിയറിംഗ് കമ്മറ്റി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന പിജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് എംഎല്‍എയുടെ പ്രതികരണം.അതേസമയം, പാല നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ സജ്ജമാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. 2019 ജനുവരിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയാറാക്കിയ വോട്ടര്‍ പട്ടിക പ്രകാരമായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും മീണ അറിയിച്ചു. എല്ലാ ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങളും വി.വി പാറ്റ് അടക്കമുള്ള ഉപകരണങ്ങളും തയ്യാറാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടവും നിലവില്‍ വന്നിട്ടുണ്ട്.

1 thought on “പാല ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്ത്ഥി ആരാകുമെന്ന് യുഡിഎഫ് യോഗത്തില് തീരുമാനമായില്ല

  1. I happen to be writing to make you understand what a wonderful experience our princess went through visiting yuor web blog. She realized too many things, with the inclusion of what it is like to possess an incredible teaching style to make the rest without problems understand various very confusing topics. You undoubtedly surpassed visitors’ expected results. Thanks for supplying those warm and helpful, trustworthy, revealing not to mention unique tips on your topic to Tanya.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap