പാർട്ടി പ്രവർത്തകന്റെ മുഖത്ത് പരസ്യമായി അടിച്ച് സിദ്ധരാമയ്യ

മൈസൂര്‍: വിമാനത്താവളത്തില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മുഖത്ത് പരസ്യമായി അടിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വിവാദത്തില്‍. മൈസൂര്‍ വിമാനത്താവളത്തിനു പുറത്ത് ചൊവ്വാഴ്ചയായിരുന്നു സംഭവം. ഫോണ്‍ നല്‍കാന്‍ പ്രവര്‍ത്തകന്‍ ശ്രമിച്ചതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. പ്രളയാനന്തര സ്ഥിതിഗതികള്‍ വീക്ഷിക്കാന്‍ മൈസൂരുവില്‍ നിന്ന് കുടകിലേക്ക് പോകുകയായിരുന്നു സിദ്ധരാമയ്യ.

ശിവകുമാര്‍ അറസ്റ്റിലായതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയിരുന്നു. ഈ സമയത്താണ് സിദ്ധരാമയ്യ പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശനത്തിന് പോയത്. 2016ലും സിദ്ധരാമയ്യ സമാനമായ വിവാദത്തില്‍പെട്ടിരുന്നു. ബെല്ലാരിയിലെ വാല്‍മീകി ഭവനില്‍ വച്ച് ഒരു ഉദ്യോഗസ്ഥനെ അടിച്ചതാണ് വിവാദമായത്. 

Leave a Reply

Your email address will not be published.