പിഞ്ചുകുഞ്ഞിനെ മർദിച്ച സംഭവം; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

ക​ണ്ണൂ​ർ: കേ​ള​ക​ത്ത് പി​ഞ്ച് കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും അ​റ​സ്റ്റി​ൽ. കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി സ്വ​ദേ​ശി ര​തീ​ഷ് (43), കു​ട്ടി​യു​ടെ അ​മ്മ ര​മ്യ (24) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ഇ​ട​പെ​ട്ടു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പൊലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. കേ​ള​കം ക​ണി​ച്ചാ​ർ അം​ശം ചെ​ങ്ങോ​ത്ത് ഒ​രു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കു നേ​രെ​യാ​യി​രു​ന്നു ര​ണ്ടാ​ന​ച്ഛ​ന്‍റെ അ​തി​ക്ര​മം.

മ​ര​ക്ക​ഷ​ണം കൊ​ണ്ടു​ള്ള അ​ടി​യി​ൽ കു​ട്ടി​യു​ടെ തോ​ളെ​ല്ല് പൊ​ട്ടി. ത​ല​യ്ക്കും മു​ഖ​ത്തും പ​രുക്കേ​റ്റ കു​ഞ്ഞ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യെ മു​ൻ​പും മ​ർ​ദി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. രാ​ത്രി​യി​ൽ വെ​റും​നി​ല​ത്താ​ണ് കു​ട്ടി​യെ കി​ട​ത്തി​യി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു.

പ​രുക്കേ​റ്റ കു​ഞ്ഞി​നെ രാ​ത്രി എ​ട്ടി​ന് പേ​രാ​വൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​കയാ​യി​രു​ന്നു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഒ​രു മാ​സം മു​ൻ​പാ​ണ് ര​തീ​ഷ് ര​മ്യ​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

Share via
Copy link
Powered by Social Snap