പിപിഇ കിറ്റുകളുടെ മിച്ചംകൊണ്ടു മെത്തകൾ തയാർ

കൊച്ചി: പിപിഇ കിറ്റുകൾ തയാറാക്കുമ്പോൾ  മിച്ച വരുന്ന പാഴ് വസ്തുക്കളിൽ നിന്നും മെത്ത തയാറാക്കുന്നു. ചേക്കുട്ടിയുടെ നിർമാതാവായ ലക്ഷ്മി മേനോനാണ് മെത്തയുടെ ആശയവുമായി എത്തിയത്.  ഇതു വരെ തയാറാക്കിയ 100 കിടക്കകൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിലേക്ക് നൽകുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടത്തിനു കൈമാറി.

മെത്തയുടെ ഗുണനിലവാരം തിരിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം വിസ്ഡം ഡവലപ്‌മെൻറ് ഫൗണ്ടേഷന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കൂടുതൽ കിടക്കകൾ നിർമിക്കുകയായിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് 100 മെത്തകൾ തയാറാക്കി വിതരണത്തിനെത്തിച്ചത്.

Share via
Copy link
Powered by Social Snap