പി ബാലചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനായ പി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബാലചന്ദ്രൻ നടൻ, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകൻ എന്നീ നിലകളില്‍ കഴിവു തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസ്സായിരുന്നു.എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം . മമ്മൂട്ടിയുടെ വണ്‍ ആയിരുന്നുഅദ്ദേഹത്തിന്‍റെ അവസാന ചിത്രം.
Share via
Copy link
Powered by Social Snap