പീഡനക്കേസ്; ഒളിവില് പോയ കോഴിക്കോട് എ.ആര് ക്യാമ്പിലെ എസ്.ഐ അറസ്റ്റില്

കോഴിക്കോട്: ലൈംഗിക പീഡനം സംബന്ധിച്ച യുവതിയുടെ പരാതിയിൽ എസ്.ഐ അറസ്റ്റില്‍. കോഴിക്കോട് എ.ആർ ക്യാമ്പ് എസ്.ഐ ജി.എസ്. അനിലാണ് അറസ്റ്റിലായത്. കൊയിലാണ്ടിക്ക് സമീപം ചിങ്ങപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പയ്യോളി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. രണ്ട് വര്‍ഷം മുമ്പ് പയ്യോളി സ്റ്റേഷനിൽ എസ്ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ശാരീരിക മർദ്ദനം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പയ്യോളി പൊലീസ് കേസെടുത്തിട്ടുള്ളത്. ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാൻ റിപ്പോര്‍ട്ട് നല്‍കിയതായി റൂറല്‍ എസ്പി അറിയിച്ചു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. 2017 സെപ്റ്റംബർ മുതൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പീഡനശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയടുക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയിലുണ്ട്.

1 thought on “പീഡനക്കേസ്; ഒളിവില് പോയ കോഴിക്കോട് എ.ആര് ക്യാമ്പിലെ എസ്.ഐ അറസ്റ്റില്

  1. Thank you for your entire labor on this web site. My mom really loves managing investigations and it is obvious why. My partner and i learn all regarding the lively tactic you present sensible things through your web site and in addition invigorate response from some others on the situation then our favorite princess is truly starting to learn a whole lot. Take advantage of the rest of the year. You have been doing a stunning job.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap