പുണെയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക തീവണ്ടികള്

കോഴിക്കോട്: ക്രിസ്തുമസ് അവധിയ്ക്കുള്ള യാത്രാതിരക്ക് കുറയ്ക്കാന്‍ പുണേയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് ലോകമാന്യതിലകിലേക്കും തിരിച്ചും (01079/01080) എറണാകുളം ജങ്ഷനില്‍ നിന്ന് പുണേയിലേക്കും തിരിച്ചുമാണ് (01467/01468) ഈ പ്രത്യേക തീവണ്ടി സര്‍വ്വീസ് നടത്തുക.

ഡിസംബര്‍ 21, 28, ജനുവരി നാല് തീയ്യതികളില്‍ (ശനി) പുലര്‍ച്ചെ 12.45ന് ലോകമാന്യതിലകില്‍ നിന്ന് യാത്രയാരംഭിക്കുന്ന വണ്ടി (01079) അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും. മടക്കസര്‍വ്വീസ് (01080) ഡിസംബര്‍ 22, 29, ജനുവരി അഞ്ച് (ഞായര്‍) തീയ്യതികളില്‍ ഉച്ചയ്ക്ക് 2.15ന് യാത്രയാരംഭിച്ച് അടുത്ത ദിവസം രാത്രി 11.55ന് ലോകമാന്യതിലകിലെത്തും.

പുണെയില്‍ നിന്ന് (01467) ഡിസംബര്‍ 23,30, ജനുവരി ആറ് (തിങ്കള്‍) തീയ്യതികളില്‍ വൈകീട്ട് 7.55 ന് യാത്രയാരംഭിച്ച് മൂന്നാം ദിവസം പുലര്‍ച്ചെ 12.15ന് എറണാകുളത്ത് എത്തും.

എറണാകുളം ജങ്ഷനില്‍ നിന്ന് (01468) പുണെയിലേക്കുള്ള ഹംസഫര്‍ സ്‌പെഷ്യല്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് ഡിസംബര്‍ 25, ജനുവരി ഒന്ന്, എട്ട് തീയ്യതികളല്‍ പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.20 ന് പുണെയിലെത്തും. ഈ തീവണ്ടികളുടെയെല്ലാം റിസര്‍വേഷന്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap