പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് അജ്മാനിൽ തുടങ്ങി

അ​ജ്‌​മാ​ൻ: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ജ്മാ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​നും അ​ജ്‌​മാ​ൻ ടൂറി​സം വി​ക​സ​ന വ​കു​പ്പു മേ​ധാ​വി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ൾ അ​സീ​സ് ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി​യാ​ണ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​ജ്മാ​നി​ലെ മൂ​ന്നാ​മ​ത്തെ​യും ആ​ഗോ​ള ത​ല​ത്തി​ൽ 177ാമ​ത്തെ​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ്.
 
അ​ജ്‌​മാ​ൻ വ്യ​വ​സാ​യ മേ​ഖ​ല മൂ​ന്നി​ലെ നാ​സി​ർ പ്ലാ​സ​യി​ലാ​ണ്‌ ഒ​രു ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. 2020 അ​വ​സാ​ന​മാ​കു​മ്പോ​ൾ 200 ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. 
 
യു.​എ.​ഇ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ അ​ടു​ത്തു ത​ന്നെ ആ​രം​ഭി​ക്കും. ഈ​ജി​പ്റ്റ് സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് നാ​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും യൂ​സ​ഫ​ലി പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​ർ ഈ​ജി​പ്റ്റ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ  സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​ക്കാ​രു​മാ​യി ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഇ​തു കൂ​ടാ​തെ ആ​റു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും 10 മി​നി മാ​ർ​ക്ക​റ്റു​ക​ളും ഈ​ജി​പ്റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ർ അ​ഷ്‌​റ​ഫ് അ​ലി എം.​എ, ഗ്രൂ​പ്പ് സി​ഒ​ഒ സ​ലിം വി.​ഐ, ഡ​യ​റ​ക്റ്റ​ർ എം.​എ. സ​ലിം എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap