പെണ്കുട്ടി ട്രെയിനിനുള്ളില് തൂങ്ങിമരിച്ച സംഭവം; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയവുമായി പൊലീസ്

പെണ്‍കുട്ടിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി വഡോദര പൊലീസ്. ഗുജറാത്തില്‍ നിന്നാണ് 18 കാരിയെ ട്രെയിനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് സംശയിക്കുന്നു. വഡോദരയില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പീഡന സംശയത്തില്‍ എത്തിയത്. വഡോദരയില്‍ നിന്നും തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി ഡയറിയില്‍ എഴുതിയിരുന്നു. ഓട്ടോറിക്ഷയില്‍ എത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും, കണ്ണുകള്‍ മൂടിയ ശേഷമാണ് സംഭവം നടന്നതെന്നും യുവതി എഴുതി. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചെങ്കിലും ആരോ വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപെട്ടു എന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.

തെക്കന്‍ ഗുജറാത്തിലെ നവസാരി സ്വദേശിനിയും കോളജ് വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയുടെ മൃതദേഹം നവംബര്‍ 4 നാണ് ക്വീന്‍ എക്സ്പ്രസിന്റെ കോച്ചില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്.വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ വീടിന് പരിസരത്തുള്ള മറ്റൊരു വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു.

Share via
Copy link
Powered by Social Snap