പേരറിയാത്ത വില്ലൻ

ബോ​ളി​വു​ഡി​ൽ ഇ​ർ​ഫാ​ൻ ഖാ​നും സു​ശാ​ന്ത് സി​ങ് ര​ജ്പു​ത്തും ഋ​ഷി ക​പൂ​റും, മോ​ളി​വു​ഡി​ൽ സ​ച്ചി… പ്ര​തീ​ക്ഷി​ക്കാ​ത്ത നേ​ര​ത്തെ വേ​ർ​പാ​ടു​ക​ൾ. ഇ​പ്പോ​ഴി​താ ആ ​ഗ​ണ​ത്തി​ലേ​ക്ക് അ​നി​ൽ മു​ര​ളി​യും. മൂ​ന്നു ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം സി​നി​മ​ക​ൾ; സ​ഹ​ന​ട​നാ​യും വി​ല്ല​നാ​യു​മെ​ല്ലാം സാ​ന്നി​ധ്യ​മ​റി​യി​ച്ച പ്ര​ക​ട​ന​ങ്ങ​ൾ; എ​ന്നി​ട്ടും ഈ ​ന​ട​ന്‍റെ പേ​ര് പ​ല​രും തി​രി​ച്ച​റി​യു​ന്ന​ത് മ​ര​ണ​വാ​ർ​ത്ത​യ്ക്കൊ​പ്പ​മാ​യി​രി​ക്കാം.

അ​ഭ്ര​പാ​ളി​യി​ലെ​ത്തി​യ ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും വി​സ്മ​യി​പ്പി​ച്ച​വ​ൻ. വി​ല്ല​നാ​ണെ​ങ്കി​ൽ പ്രേ​ക്ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പേ​റും…. അ​ത്ര റി​യ​ലി​സ്റ്റി​ക്കാ​യി​രു​ന്നു ഓ​രോ വേ​ഷ​ങ്ങ​ളും. എ​ന്നാ​ൽ, കൊ​മേ​ഡി​യ​നാ​യും സ്വ​ഭാ​വ ന​ട​നാ​യും എ​ത്തി​യ വേ​ഷ​ങ്ങ​ളും അ​ന​ശ്വ​ര​മാ​ക്കി​യി​ട്ടു​ണ്ട് അ​നി​ൽ മു​ര​ളി. 2011 ൽ ​പു​റ​ത്തി​റ‍ങ്ങി​യ മാ​ണി​ക്യ​ക​ല്ലി​ലെ എ​സ്.​കെ. എ​ന്ന അ​ധ്യാ​പ​ക ക​ഥാ​പാ​ത്രം അ​തി​ൽ മു​ന്നി​ലാ​ണ്. ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​വു​മാ​യി ന​ട​ക്കു​ന്ന അ​ധ്യാ​പ​ക​ൻ. വി​ദ്യാ​ർ​ഥി​ക​ളോ​ടു താ​ൻ കാ​ണി​ച്ച വ​ലി​യ അ​വ​ഗ​ണ​യെ​ന്ന തെ​റ്റ് തി​രു​ത്തു​ന്നി​ട​ത്ത് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ഒ​രു പ്ര​സം​ഗ​മു​ണ്ട്. ഒ​രു പ​ക്ഷേ, ക​ഥ​പ​റ​യു​മ്പോ​ൾ എ​ന്ന സി​നി​മ​യി​ൽ സൂ​പ്പ​ർ​സ്റ്റാ​ർ അ​ശോ​ക് രാ​ജ് ന​ട​ത്തു​ന്ന പ്ര​സം​ഗ​ത്തേ​ക്കാ​ൾ നെ​ഞ്ചി​ൽ ത​റ​ച്ചി​റ​ങ്ങി​യ വാ​ക്കു​ക​ളും അ​ഭി​ന​യ ശൈ​ലി​യു​മാ​യി​രു​ന്നു എ​സ്.​കെ​യി​ലൂ​ടെ അ​നി​ൽ കാ​ഴ്ച​വ​ച്ച​ത്. എ​ങ്കി​ലും, മ​ര​ണ ശേ​ഷം മാ​ത്രം വാ​ഴ്ത്ത​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ട​യി​ലാ​ണ് ആ ​ക​ഥാ​പാ​ത്ര​വും. മ​ര​ണ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​നു​ള്ള പ്രാ​യം അ​യാ​ൾ​ക്ക് ആ​യി​രു​ന്നു​മി​ല്ല​ല്ലോ…!

കു​ഞ്ഞ​ളി​യോ…. വെ​ല്ല്യ​ളി​യോ…, കു​ഞ്ഞ​ളി​യോ… വെ​ല്ല്യ​ളി​യോ… ആ​മേ​നി​ൽ ഫാ​ദ​ർ വ​ട്ടോ​ളി അ​ളി​യ​ൻ തൊ​മ്മേ​രി ഡേ​വി​സി​നെ വി​ളി​ച്ച​പ്പോ​ൾ മ​റു​ത​ല​യ്ക്ക​ൽ അ​നി​ലി​നെ ക​ണ്ട​വ​ർ ഉ​റ​പ്പി​ച്ചു, വി​ല്ല​ൻ ഇ​വ​ൻ ത​ന്നെ. എ​ന്നാ​ൽ, ലൂ​യീ​സ് പാ​പ്പ​നോ​ടും ചാ​ലി​പ്പാ​പ്പ​നോ​ടും ത​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ക​യ​ർ​ത്ത് സം​സാ​രി​ക്കു​മ്പോ​ൾ വി​ല​ക്കു​ന്നി​ട​ത്തും, അ​വ​സാ​ന നി​മി​ഷം വി​ഷ​ക്കോ​ലി​നെ ത​ല്ലി പു​റ​ത്താ​ക്കു​ന്നി​ട​ത്തും, ഒ​ടു​വി​ൽ സോ​ള​മ​നെ ശോ​ശ​ന്ന​യു​ടെ കൈ​ക​ളി​ലേ​ൽ​പ്പി​ക്കാ​ൻ എ​ല്ലാം വേ​ണ്ടെ​ന്നു വ​യ്ക്കു​ന്നി​ട​ത്തു​മെ​ല്ലാം അ​നി​ൽ മു​ര​ളി എ​ന്ന സ്വ​ഭാ​വ ന​ട​നെ ന​മു​ക്ക് കാ​ണാം.

ജ​യ​റാ​മി​നെ നാ​യ​ക​നാ​യി സ​മു​ദ്ര​ക്ക​നി​യും എം. ​പ​ദ്മ​കു​മാ​റും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത ആ​കാ​ശ മി​ഠാ​യി​യി​ലെ പ​ള​നി എ​ന്ന അ​ച്ഛ​ൻ ക​ഥാ​പാ​ത്ര​വും ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ട​തു ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടി​ട​ത്ത് അ​നി​ലി​ന്‍റെ പ​ള​നി​യും വി​സ്മ​രി​ക്ക​പ്പെ​ട്ടു. പൊ​ലീ​സാ​യാ​ലും രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യാ​ലും ഇ​നി വി​ല്ല​നാ​യാ​ലും ഒ​രു നേ​രി​യ പു​ഞ്ചി​രി​പോ​ലും വ​രാ​ത്ത മു​ഖം. ജോ​ഷി​യും ഷാ​ജി കൈ​ലാ​സും ലാ​ൽ ജോ​സും ലെ​നി​ൻ രാ​ജേ​ന്ദ്ര​നു​മെ​ല്ലാം അ​നി​ലി​നാ​യി മാ​റ്റി​വ​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​തി​നു വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു.

മി​നി സ്ക്രീ​നി​ലൂ​ടെ​യാ​ണ് അ​നി​ൽ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ദൈ​വ​ത്തി​ന്‍റെ വി​കൃ​തി​ക​ളി​ൽ ചെ​റു​തെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വേ​ഷം ല​ഭി​ച്ച​തോ​ടെ സി​നി​മാ ലോ​ക​ത്തും പ​രി​ചി​ത​ൻ. വാ​ൽ​ക്ക​ണ്ണാ​ടി എ​ന്ന ക​ലാ​ഭ​വ​ൻ മ​ണി ചി​ത്ര​ത്തി​ലെ ത​മ്പാ​ൻ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​ണ് മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ എ​ണ്ണം പ​റ​ഞ്ഞ വി​ല്ല​ന്മാ​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് അ​നി​ലി​നെ എ​ത്തി​ക്കു​ന്ന​ത്.
പി​ന്നീ​ട് ഇ​വ​ര്‍, അ​മ്മ​ക്കി​ളി​ക്കൂ​ട്, നേ​ര​റി​യാ​ൻ സി​ബി​ഐ, ചാ​ന്ത്പൊ​ട്ട്, ക്ലാ​സ്മേ​റ്റ്സ്, ല​യ​ൺ, പ്ര​ജാ​പ​തി, ബ​ൽ​റാം വേ​ഴ്സ​സ് താ​രാ​ദാ​സ്, മ​ഹാ​സ​മു​ദ്രം, ബാ​ബാ ക​ല്യാ​ണി, ജൂ​ലൈ 4, അ​ണ്ണ​ൻ ത​മ്പി, ലോ​ലി​പോ​പ്പ്, ട്വ​ന്‍റി 20, കേ​ര​ള ക​ഫെ, റോ​ബി​ൻ ഹു​ഡ്, പു​തി​യ മു​ഖം, പോ​ക്കി​രി​രാ​ജ, താ​ന്തോ​ന്നി, ബോ​ഡി ഗാ​ര്‍ഡ്, നാ​യ​ക​ൻ, സി​റ്റി ഓ​ഫ് ഗോ​ഡ്, വെ​ള്ള​രി​പ്രാ​വി​ന്‍റെ ച​ങ്ങാ​തി, തി​രു​വ​മ്പാ​ടി ത​മ്പാ​ൻ, ഹീ​റോ, താ​പ്പാ​ന, അ​യാ​ളും ഞാ​നും ത​മ്മി​ൽ, റ​ൺ ബേ​ബി റ​ൺ, ചേ​ട്ടാ​യീ​സ്, ക​ര്‍മ്മ​യോ​ദ്ധ, ആ​മേ​ൻ, വി​ശു​ദ്ധ​ൻ, ഇ​മ്മാ​നു​വ​ൽ, ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം, രാ​മ​ലീ​ല, ജോ​സ​ഫ്, ഉ​യ​രെ, ബ്ര​ദേ​ഴ്സ് ഡേ, ​മൂ​ന്നാം​പ്ര​ള​യം, ഫോ​റ​ൻ​സി​ക് തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ ചെ​റു​തും വ​ലു​ത​മാ​യ വേ​ഷ​ങ്ങ​ളി​ൽ അ​നി​ൽ ത​ന​താ​യാ മു​ദ്ര പ​തി​പ്പി​ച്ചു.

ഫോ​റ​ൻ​സി​ക്കി​ലെ കു​ര്യ​നാ​യാ​ണ് അ​വ​സാ​ന​മാ​യി അ​ഭ്ര​പാ​ളി​യി​ലെ​ത്തു​ന്ന​ത്. ദി​ലീ​പ് ചി​ത്രം പ്രൊ​ഫ​സ​ർ ഡി​ങ്ക​നി​ൽ അ​ഭി​ന​യി​ച്ചു മു​ഴു​മി​പ്പി​ക്കും മു​ൻ​പാ​ണ് വേ​ർ​പാ​ട്. ത​മി​ഴി​ൽ 6, ത​നി ഒ​രു​വ​ൻ, അ​പ്പ, കൊ​ടി, തൊ​ണ്ട​ൻ, മി.​ലോ​ക്ക​ൽ, നാ​ടോ​ടി​ക​ള്‍ 2, വാ​ള്‍ട്ട​ര്‍ എ​ന്നീ സി​നി​മ​ക​ളി​ലും തെ​ലു​ങ്കി​ൽ ര​ഗീ​ലേ കാ​സി, ജ​ണ്ട പാ ​ക​പി​രാ​ജു എ​ന്നീ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ആ​കാ​ശ​ദൂ​ത്, സ്വാ​മി​ശ​ര​ണം അ​യ്യ​പ്പാ, ക​ട​മ​റ്റ​ത്ത​ച്ച​ൻ, ച​ക്ര​വാ​കം, സി​ന്ദൂ​ര​ച്ചെ​പ്പ്, ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ര്‍ എ​ന്നീ പ​ര​മ്പ​ര​ക​ളു​ടെ ഭാ​ഗ​മാ​യി മി​നി സ്ക്രീ​നി​ലും എ​ത്തി​യി​ട്ടു​ണ്ട്. അ​നി​ൽ മു​ര​ളി​യു​ടെ കാ​ലം തു​ട​ങ്ങി​യി​ട്ടേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് കൂ​ടു​മാ​റി​ത്തു​ട​ങ്ങി​യ കാ​ല​ത്തു ത​ന്നെ തി​രി​ച്ചു​വ​ര​വി​ല്ലാ​ത്ത യാ​ത്ര​യി​ലേ​ക്കും ന​ട​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു അ​യാ​ൾ‌; സി​നി​മ​യ്ക്കു പു​റ​ത്തൊ​രു ജീ​വി​ത​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടു മാ​ത്രം പേ​ര​റി​യ​പ്പെ​ടാ​തെ പോ​യ ആ ​വി​ല്ല​ൻ, അ​ല്ല ന​ട​ൻ.  

Share via
Copy link
Powered by Social Snap