പൊട്ടിക്കരഞ്ഞ് ഇസ്റോ ചെയർമാൻ; ചേർത്തു പിടിച്ച് മോദി

ബം​ഗ​ളൂ​രു: ഇ​സ്റോ​യു​ടെ ഇ​സ്ട്രാ​ക്കി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു മ​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദിയു​ടെ മു​ന്നി​ൽ വി​കാ​രാ​ധീ​ന​നാ​യി ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യെ യാ​ത്ര അ​യ​ക്കു​മ്പോ​ൾ ദു​ഖം താ​ങ്ങാ​നാ​വാ​തെ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ന്‍റെ ക​ണ്ണു​ക​ൾ നിറഞ്ഞു തു​ളു​മ്പി. ഇതു കണ്ട പ്രധാനമന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​തു​കി​ൽ ത​ട്ടി ആ​ശ്വ​സി​പ്പി​ച്ചു.

ഇത് ചുറ്റും നിന്നവരെയും സങ്കടത്തിലാക്കി. ചന്ദ്ര​യാ​ൻ 2 ദൗ​ത്യം അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ത്ര അധികം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി ഐ​എ​സ്ആ​ർ​ഒ മേ​ധാ​വി​യു​ടെ വൈ​കാ​രി​ക പ്ര​ക​ട​നം. ഇ​സ്റോ​യു​ടെ ശ്ര​മ​ങ്ങ​ളെ മോദി പ്ര​ശം​സി​ച്ചു. പി​ന്നീ​ട് ഇസ്റോ ചെയർമാന് ഹ​സ്‌​ത​ദാ​നം ചെ​യ്താ​ണ് മോ​ദി മ​ട​ങ്ങി​യ​ത്.

​ഇന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച​ത് ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളെ​ന്ന് നേ​ര​ത്തെ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞിരുന്നു. രാ​ജ്യം നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടെ​ന്ന് ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ദേ​ഹം ഓ​ർ‌​മി​പ്പി​ക്കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published.