പൊന്നിയിന് സെല്വനുവേണ്ടി തൃഷയുടെ കുതിരയോട്ട പരിശീലനം

സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന മണിരത്നം ചിത്രത്തെ   കുറിച്ചുള്ള  പുതിയ വാര്ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിത്രത്തിലെ തന്‍റെ  കഥാപാത്രത്തിനായി ഇപ്പോള്‍ നടി തൃഷ കുതിരയോട്ടം പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു. കുതിരയോട്ടം   പരിശീലിപ്പിക്കുന്ന മദ്രാസ് സ്കൂള്‍ ഓഫ് ഇക്വിറ്റേഷനില്‍ നിന്ന് കുതിരയോട്ടത്തിന്‍റെ പ്രാരംഭ കോഴ്‌സ്   തൃഷ ഇപ്പോൾ   പാസായിരിക്കുകയാണ്. തനിക്ക് ലഭിച്ച കോഴ്സ് സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന   ഫോട്ടോ   തൃഷ   ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ രാജ ചോഴന്‍റെ മൂത്ത സഹോദരിയായ കുന്തവൈ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍  അവതരിപ്പിക്കുന്നത്.കോവിഡ് കാരണം ചിത്രീകരണം മുടങ്ങിയ ചിത്രത്തിന്‍റെ അടുത്ത   ഘട്ട   ചിത്രീകരണം  നവംബര്‍ മധ്യത്തോടെ ആരംഭിക്കുമെന്നായിരുന്നു   നേരത്തെയുള്ള  റിപ്പോര്‍ട്ടുകള്‍. ഹൈദ്രാബാദിലെ   വമ്പന്‍  സെറ്റുകളിലായിരിക്കും ചിത്രീകരണം  നടക്കുക. മധ്യപ്രദേശും ചിത്രത്തിന്‍റെ   ലൊക്കേഷനായേക്കും. രണ്ടു  ഭാഗങ്ങളായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യഭാഗം നിര്‍മ്മിക്കുന്നത്  മദ്രാസ് ടാക്കീസും  ലൈക്കാ  പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സെപ്തംബറില്‍  ശ്രീലങ്കയില്‍  ഷൂട്ടിംഗ് ആരംഭിക്കുമെന്നായിരുന്നു ആദ്യ   റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയാക്കിയിരുന്നു. 

ഐശ്വര്യറോയിയുടെ  കുട്ടിക്കാലം അവതരിപ്പിക്കാനായി ബാല താരം സാറയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍  മലയാളിതാരം ജയറാമും ഒരു പ്രധാന  കഥാപാത്രത്തെ   അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഐശ്വര്യ റായ് ഡബിള്‍ റോളിലാണ് എത്തുക. പെരിയ പഴുവെട്ടരയറിന്റെ ഭാര്യ നന്ദിനി എന്ന വേഷത്തിലും രാഞ്ജി മന്ദാകിനി എന്ന വേഷത്തിലുമാണ് ഐശ്വര്യ എത്തുക. വിക്രം, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, ജയം രവി, പ്രഭു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവല്‍  ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ശ്രമം.

Share via
Copy link
Powered by Social Snap