പോയസ് ഗാര്ഡനില് വീട് സ്വന്തമാക്കി നയന്താര

ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കാമുകനും സംവിധായകനുമായ വിഗ്‌നേഷ് ശിവനൊപ്പം നാല് ബെഡ്‌റൂമുകളുള്ള ഈ വീട്ടിലേക്ക് അധികം വൈകാതെ താരം താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോയസ് ഗാര്‍ഡനില്‍ തന്നെ ഒരു വീട് കൂടി വാങ്ങാന്‍ താരം പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെ നടി പ്രതികരിച്ചിട്ടില്ല. ചെന്നൈയിലെ വളരെ പ്രസിദ്ധമായ സ്ഥലമാണ് പോയസ് ഗാര്‍ഡന്‍. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും, നടന്‍ രജനികാന്തിനും ഇവിടെ വീടുകളുണ്ട്. രജനികാന്തിന്‍റെ വീടിന് തൊട്ടടുത്ത് തന്നെയാണ് മരുമകനും നടനുമായ ധനുഷിന്‍റെയും താമസം

അടുത്തിടെയായിരുന്നു നയന്‍താര മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്. വിഗ്‌നേഷിനൊപ്പം ‘കാതുവാക്കുള രണ്ട് കാതല്‍’ എന്ന ചിത്രത്തിന്‍റെ  ലൊക്കേഷനില്‍വച്ചായിരുന്നു പിറന്നാളാഘോഷം. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഈ വര്‍ഷം ആദ്യം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

Share via
Copy link
Powered by Social Snap