പോലീസുകാര്ക്കു നേരേ അക്രമം; ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയടക്കം 4പേര് റിമാന്ഡില്

തിരുവല്ല: ബാറിന് മുന്നിൽ മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത നാല് പേർ അറസ്റ്റിലായി.

ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി തുകലശ്ശേരി തെക്കേക്കൂറ്റ് ലിബിൻ(32), പുത്തൻപുരയിൽ ലൂയിസ്(24), പഴവീട് താഴ്ചയിൽ ജോഷി(22), ഓതറ കളത്തിൽ തെക്കേതിൽ ഫിലിപ്പ് ചാർളി(32) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 10.30-ന് തിരുവല്ലയിലെ ബാർഹോട്ടലിന് മുന്നിലായിരുന്നു സംഭവം.

മദ്യപിച്ചശേഷം പുറത്തിറങ്ങിയ സംഘം ബാറിന് മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ്, സംഘത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സംഘം പോലീസിന് നേർക്ക് തിരിഞ്ഞു. എസ്.ഐ. എം.ആർ.സുരേഷ് കുമാറിന്റെ യൂണിഫോം വലിച്ചുകീറി. കൈയേറ്റമായതോടെ സ്റ്റേഷനിൽനിന്ന് കൂടുതൽ പോലീസുകാരെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published.