പ്രണയത്തിന്റെ തൂവാനത്തുമ്പികള് പാറിപ്പറന്നിട്ട് 33 വര്ഷം

തൂവാനത്തുമ്പികള്‍- പേരിന് പോലുമുണ്ട് മോഹിപ്പിക്കുന്ന സൊന്ദര്യം

ക്ലാര: ഞാന്ഇപ്പോഴും ഓര്ക്കുംഓരോ മുഖം കാണുമ്പോഴും ഓര്ക്കും

ജയകൃഷ്ണന്‍: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേഅങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും.

ജയകൃഷ്ണന്‍: പിന്നെ മറക്കാതെ

ക്ലാര: പക്ഷേ എനിക്ക് മറക്കണ്ട….”

ഹൃദയം ഹൃദയത്തോട് പറയുകയാണ്…തൂവാനത്തുമ്പികള്‍ എന്ന പ്രണയകാവ്യം കണ്ടവരാരും ഒരു പക്ഷേ ഈ ഡയലോഗുകളെ മറവിയുടെ താഴ്വരയിലേക്ക് തള്ളിവിടുകയില്ല, പ്രണയമെന്ന് പറയുമ്പോള്‍ അറിയാതെ കയറി വരുന്ന ക്ലാരയേയും ജയകൃഷ്ണനെയും മറക്കുകയുമില്ല. മലയാളത്തില്‍ പ്രണയം പ്രമേയമായ നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടും എന്തേ തൂവാനത്തുമ്പികള്‍ക്കിത്ര ഭംഗി എന്നു ചോദിച്ചാല്‍ പറയാന്‍ കുറെയേറെ ഉത്തരങ്ങള്‍ ബാക്കിയുണ്ട്. അപ്പോള്‍ ക്ലാരയും ജയകൃഷ്ണനും രാധയും ഋഷിയും തങ്ങളും മാധവനും മോനി ജോസഫുമെല്ലാം ചോദിക്കാതെ കണ്ണുകള്‍ മുന്നില്‍ വന്നങ്ങിനെ നില്‍ക്കും. പ്രണയിക്കാന്‍ പഠിപ്പിച്ച തുമ്പികള്‍ തൂവാനത്ത് അങ്ങിനെ പാറിപ്പറന്നു നടക്കും.

തൂവാനത്തുമ്പികള്‍- ആ പേരിന് പോലുമുണ്ട് മോഹിപ്പിക്കുന്ന സൊന്ദര്യം. പ്രണയത്തില്‍ കെട്ടിയിട്ട് ആ തൂവാനത്തുമ്പികള്‍ മലയാളിയെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് 33 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 1987ലാണ് തൂവാനത്തുമ്പികള്‍ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നു. ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹന്‍ലാലിന്റെ ജയകൃഷ്ണനും മഴയ്ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്. എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോള്‍ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓര്‍ക്കാന്‍ സാധിക്കില്ലെന്ന് പറയുമ്പോള്‍ അത് സുമലത എന്ന അഭിനത്രിയുടെ അഭിനയമികവ് കൂടിയാണ്.

പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു തൂവാനത്തുമ്പികള്‍ ഒരുക്കിയത്. സംവിധായകന്റെ തന്നെ സുഹൃത്തായ കാരിക്കകത്ത് ഉണ്ണി മേനോന്‍ എന്ന സുഹൃത്തിന്റെ ജീവിതമാണ് ജയകൃഷ്ണനായി വെള്ളിത്തിരയിലെത്തിയത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണന്‍. ലാലിന്റെ അനായാസമായ അഭിനയ ശൈലി ജയകൃഷ്ണനെ മലയാളികളുടെ മനസില്‍ ചിരപത്രിഷ്ഠ നേടാന്‍ സഹായിച്ചു. പത്മരാജന്റെ നായകന്‍മാര്‍ ഒരിക്കലും പൂര്‍ണ്ണരായിരുന്നില്ല, അതിമാനുഷികരും. ജയകൃഷ്ണനും അങ്ങിനെ തന്നെയായിരുന്നു. കുറച്ചു നന്‍മയും അതിലേറെ കള്ളത്തരങ്ങളുമുള്ള പച്ചയായ മനുഷ്യന്‍. തൃശൂര്‍ ഭാഷയുടെ സംസാരഭംഗിയുമായി മ്മ്ക്ക് ഓരോ നാരങ്ങാവെള്ളം അങ്ങട്ട് കാച്ചിയാലോ…എന്ന് പറഞ്ഞ് അയാള്‍ കള്ളച്ചിരിയുമായി..ക്ലാരയുടെ മാത്രമല്ല പ്രണയിതാക്കളുടെ മനസ് കവര്‍ന്നു.

തന്റേടികളായിരുന്നു പത്മരാജന്റെ നായികമാര്‍, സ്വന്തമായി വ്യക്തിത്വമുള്ളവര്‍. ക്ലാരയേയും രാധയേയും ഒരിക്കലും നായകന്റെ നിഴല്‍രൂപമായി കാണാന്‍ നമുക്ക് സാധിക്കില്ല. നായകന് വേണ്ടി ജീവിച്ചിരുന്നവരായിരുന്നില്ല അവര്‍. ജയകൃഷ്ണനോടുള്ള പ്രണയം മനസില്‍ സൂക്ഷിക്കുമ്പോഴും തന്റേടത്തോടെ നിന്ന രാധ, അയാള്‍ക്ക് വേണ്ടി സ്വയം ഒഴിഞ്ഞു കൊടുത്ത ക്ലാര. പത്മരാജന്‍ വീണ്ടും തൂവാനത്തുമ്പികളിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കുകയായിരുന്നു. നിങ്ങള്‍ തൂവാനത്തുമ്പികള്‍ കണ്ടിട്ടില്ലെങ്കില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ കണ്ടിട്ടില്ല എന്നേ പറയാനാകൂ.

Share via
Copy link
Powered by Social Snap