പ്രതിദിന കൊവിഡ് കേസുകൾ കാൽലക്ഷം കടന്ന്; ഒമിക്രോൺ ബാധിതരുടെ എണ്ണം 1500 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്ത് ചികിത്സയിൽ തുടരുന്ന കൊവിഡ് രോഗികളുടെ എണ്ണം 1,22,801 ആയി. കൊവിഡ് കേസുകളിൽ ഒരാഴ്ച കൊണ്ട് നാലിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 284 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 4,81,770 ആയി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണവും ഉയരുകയാണ്. 1525 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 461 കേസുകൾ മഹാരാഷ്ട്രയിലും 351 ഡൽഹിയിലുമാണ്.

Share via
Copy link
Powered by Social Snap