പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കടഹർജി നൽകുമെന്ന് ഫ്ലാറ്റ് ഉടമകൾ

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ രാ​ഷ്ട്ര​പ​തി​ക്കും പ്രധാ​ന​മ​ന്ത്രി​ക്കും സ​ങ്ക​ട​ഹ​ർ​ജി ന​ൽ​കും. ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു പു​റ​മേ​യാ​ണി​ത്. ഇതോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ 140 എം​എ​ൽ​എ​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ ഫ്ലാറ്റ് ഉ​ട​മ​ക​ൾ തീ​രു​മാ​നി​ച്ചു. കുടിയൊ​ഴി​പ്പി​ക്ക​ൽ സാ​മാ​ന്യ നീ​തി​ക്കെ​തി​രാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഫ്ലാ​റ്റു​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​ർ ത​ന്നെ നീ​തി നി​ഷേ​ധം കാണിക്കു​ന്നു എ​ന്നും ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. അ​ഞ്ചു ദി​വ​സ​ത്തി​ന​കം കു​ടി​യൊ​ഴി​യ​ണ​മെ​ന്നു കാ​ട്ടി ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗ​വും കൈ​പ്പ​റ്റാ​ൻ വി​സ​മ്മ​തി​ച്ചു.

അതേസ​മ​യം ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ടു നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ​ നി​ന്ന് ക​ർ​ശ​ന നിർദേ​ശ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യി​ൽ​ നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നിയ​മോ​പ​ദേ​ശം തേ​ടി​യ​ത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap