പ്രളയത്തില് കുടുങ്ങിയ മഞ്ജുവും സംഘവും സുരക്ഷിതര്; മണാലിയിലേക്കു തിരിച്ചു

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരെന്ന് ഹിമാചൽ പൊലീസ് കമ്മിഷണർ അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തും ഇക്കാര്യം സ്ഥിരീകരിച്ചു. മഞ്ജുവിനെയും സംഘത്തെയും മണാലിയിൽ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. മഞ്ജുവിനെയും സംഘത്തെയും കോക്ചാർ ബേസ് ക്യാംപിൽ എത്തിക്കും. ഇതിനായി 22 കിലോമീറ്റർ നടക്കേണ്ടതുണ്ട്. ഇവർക്ക് ഭക്ഷണവും വെള്ളം എത്തിച്ചു നല്‍കി. ഹിമാചല്‍ മുഖ്യമന്ത്രിയുമായും പൊലീസ് കമ്മിഷണറുമായും വിഷയം സംസാരിച്ചുവെന്നും എ.സമ്പത്ത് പറഞ്ഞു. കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു. ഏകദേശം. 20 കിലോമീറ്റർ നടന്നു വേണം അവിടെ എത്താൻ. ഡോക്ടർമാരും രക്ഷാസംഘത്തിൽ ഉണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കും.കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ്‌ നടി മഞ്ജു വാരിയരും സംവിധായകൻ സനൽകുമാർ ശശിധരനും അടങ്ങുന്ന സിനിമാ ചിത്രീകരണസംഘ ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. മഞ്ജു വാരിയർ സഹോദരൻ മധു വാരിയരെ ഫോണിൽ അറിയിച്ചതാണിത്. സനൽകുമാർ ശശിധരന്റെ ‘കയറ്റ’മെന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് ഇവർ ഹിമാചലിലെത്തിയത്. ഛത്രു എന്ന സ്ഥലത്താണ് ചിത്രീകരണം.ഇവർ താമസിക്കുന്ന സ്ഥലത്ത് വിനോദസഞ്ചാരികൾ അടക്കം 200 പേർ കുടുങ്ങിയിട്ടുണ്ടെന്ന് മധു വാരിയർ പറഞ്ഞു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു.ദിവസങ്ങളായി ഹിമാചൽപ്രദേശിൽ കനത്ത മഴ തുടരുകയാണ്. അതുവരെ 25 പേരാണ് മരിച്ചത്. അഞ്ഞൂറോളം പേർ പ്രളയ ബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്. 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വക്താവ് പറഞ്ഞു. 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap