പ്രായമൊക്കെ വെറും നമ്പറല്ലേ; അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് രമ്യകൃഷ്ണൻ

തെന്നിന്ത്യൻ നടി രമ്യ കൃഷ്ണന്‍റെ 51-ാം പിറന്നാളാണിന്ന്. രമ്യയ്ക്ക് ആശംസകൾ നേരുകയാണ് താരങ്ങളും ആരാധകരുമൊക്കെ. പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്. പതിമൂന്നു വയസുള്ളപ്പോഴാണ് രമ്യ തന്‍റെ അഭിനയ ജീവിതം തുടങ്ങിയത്.

തമിഴ് ചിത്രമായ വെള്ളൈ മനസുവിലൂടെയാണ് രമ്യയുടെ അരങ്ങേറ്റം. 200 ലധികം ചിത്രങ്ങളിൽ രമ്യ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. 2003 ൽ തെലുങ്കു നടനായ കൃഷ്ണ വംശിയെയാണ് രമ്യ വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകനുണ്ട്. വിവാഹത്തിനു ശേഷം ഇവർ ഹൈദരബാദിലാണ് സ്ഥിരതാമസം. നടി കനിഹയും രമ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

Share via
Copy link
Powered by Social Snap