പ്രീതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

പൂനെ:മലയാളി യുവതി  പൂനെയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബുധനാഴ്ചയാണ് കൊട്ടാരക്കര വാളകം സ്വദേശിനിയായ യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത് എത്തിയിരുന്നു

കൊലപാതകമാണെന്നും, പ്രീതിയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്നും പ്രീതിയുടെ അച്ഛന്‍ പറയുന്നു. മരണവിവരം പോലും തങ്ങളെ അറിയിച്ചില്ല. മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചുവര്‍ഷം മുമ്പാണ് പ്രീതിയുടെയും അഖിലിന്‍റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരാപിക്കുന്നു. അഖിലിന്‍റെ അമ്മയെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്‌കരിക്കും.

Share via
Copy link
Powered by Social Snap