പ്രേക്ഷക ഹൃദയം കീഴടക്കി പ്രണയ ദിനത്തിൽ ‘രാധേ ശ്യാം’ ടീസർ

പ്രഭാസിന്റെ പുതിയ ചിത്രം’രാധേ ശ്യാം’ന്റെ ടീസർ പുറത്ത്. റൊമാന്റിക് മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പ്രണയദിനമായ ഇന്ന് പുറത്ത് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

നായകൻ പ്രഭാസ് തന്നെയാണ് ടീസർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

യു.വി ക്രിയേഷൻസിന്റെ ബാനറിൽ രാധാ കൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിനേയും പൂജ ഹെഗ്‌ഡെയെയും കൂടാതെ സചിൻ ഖെടേകർ, പ്രിയദർശി പുലിക്കൊണ്ട, ഭാഗ്യശ്രീ, മുരളി ശർമ, കുനാൽ റോയ് കപൂർ, ഋദ്ദി കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീതം ജസ്റ്റിൻ പ്രഭാകരൻ. കാമറ ചലിപ്പിച്ചിരിക്കുന്നത് മനോജ് പരമഹംസ. സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ജൂലൈയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിവിട്ടിരുന്നു.

Share via
Copy link
Powered by Social Snap