പ്ലസ് വണ് വിദ്യാര്ത്ഥിക്കു നേരെ റാഗിങ്; സീനിയര് വിദ്യാര്ത്ഥികള് മുടിമുറിച്ചു

കാസര്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ  സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്.  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചാണ് റാഗ് ചെയ്തത്. കാസര്‍കോട് ഉപ്പള ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. 

ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ അര്‍മാന്‍റെ മുടിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുറിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന ലഭിച്ചത്.  

റാഗിങ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും ഇതേവരെ ഇതില്‍ പരാതിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി പരാതി ലഭിച്ചിട്ടില്ലെന്ന് മഞ്ചേശ്വരം പൊലീസ് അധികൃതരും അറിയിച്ചു. 

Share via
Copy link
Powered by Social Snap