പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരംഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.

പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്‍റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപ്പൽമാർ ഡിസംബർ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.  www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും

Share via
Copy link
Powered by Social Snap