ഫാദർ തോമസ് കോട്ടൂർ കുറ്റം സമ്മതിച്ചിരുന്നതായി സാക്ഷി മൊഴി

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഫാ തോമസ് കോട്ടൂർ കുറ്റം സമ്മതിച്ചിരുന്നതായി സാക്ഷി മൊഴി. കേസിലെ എട്ടാം പ്രതി കളർകോട് വേണുഗോപാലൻ നായരാണ് ഇക്കാര്യം പറഞ്ഞത്. കേസിലെ നാർക്കോ അനാലിസിസ് പരിശോധന ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആളാണ് വേണുഗോപാലൻ നായർ.ഹർജി നൽകിയത് ബിഷപ്പ് ഹൗസിൽ വച്ച് പ്രതികൾ നിർബന്ധിച്ചതിനാലാണെന്നും ഇദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തൽ. സഭയുടെ മാനവും സല്‍കീര്‍ത്തിയും കാക്കാന്‍ തന്‍റെ സഹായം കോട്ടൂര്‍ ആവശ്യപ്പെട്ടുവെന്നും വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കി. രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സിബിഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍റ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍. പ്രതിപട്ടികയിലുണ്ടായിരുന്ന ഫാ.ജോസ് പുതൃക്കയിലിനേയും  മുന്‍ എസ്പി കെ.ടി മൈക്കിളിനെയും തെളിവില്ലെന്നു ചൂണ്ടികാട്ടി കോടതി വിചാരണ നടപടികളില്‍ നിന്നു ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap