ഫാഷന് ഡിസൈനര് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് പേര്ക്ക് പരിക്ക്

ന്യൂ ഡൽഹി : ഫാഷന്‍ ഡിസൈനര്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്. ഡൽഹിയിൽ ലാജ്പത് നഗറിലെ അമര്‍ കോളനിയില്‍ ഏകദേശം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. 29കാരിയായ റോഷ്‌നി അറോറ എന്ന ഫാഷന്‍ ഡിസൈനർ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറാണ് അപകടമുണ്ടാക്കിയത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച റോഷ്‌നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. യുവതി മദ്യപിച്ചിരുന്നില്ലെന്നാണ് വൈദ്യപരിശോധന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കാറിലിരുന്ന് ഐസ്‌ക്രീം കഴിക്കുന്നതിനിടെ വണ്ടിയിലുണ്ടായിരുന്ന പട്ടി ചാടുകയും അപ്രതീക്ഷിതമായി ആക്‌സലറേറ്റര്‍ ചവിട്ടുകയായിരുന്നെന്നാണ് യുവതി വ്യക്തമാക്കിയത്

Share via
Copy link
Powered by Social Snap