ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ പൂ​ക്കോ​യ ത​ങ്ങ​ള്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പുറപ്പെടുവിച്ചു. പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. പൂക്കോയ തങ്ങളുടെ മകൻ ഹിഷാം, ജനറൽ മാനേജർ സൈനുൽ ആബിദ് എന്നിവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസുണ്ട്. 

പൂ​ക്കോ​യ ത​ങ്ങ​ള്‍​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ വി​ളി​പ്പി​ച്ചെ​ങ്കി​ലും പൂ​ക്കോ​യ ത​ങ്ങ​ള്‍ എ​ത്തി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എം.​സി. ക​മ​റു​ദ്ദീ​നെ ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ ന​ല്‍​കി. കാ​ഞ്ഞ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റി​നാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. 

Share via
Copy link
Powered by Social Snap