ഫെബ്രുവരി നാല് മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

തൃശൂര്‍: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസുകള്‍ പണിമുടക്കും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.

വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു. വിദ്യാർഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളെജ് വിദ്യാർഥികൾക്ക് കൺസെഷൻ അനുവദിക്കില്ല. വിദ്യാർഥികൾക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap