ഫൈസർ വാക്സിന് സിങ്കപ്പുർ അനുമതി നൽകി

സിങ്കപ്പൂർ:ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിന് സിങ്കപ്പുർ അനുമതി നൽകി. ഡിസംബർ അവസാനം മുതൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയൻ ലൂങ് പറഞ്ഞു.എല്ലാ സിങ്കപ്പുർ സ്വദേശികൾക്കും ദീർഘകാല താമസക്കാർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കും.ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ, ദുർബലവിഭാഗക്കാർ എന്നിവർക്ക് പുറമേ പ്രധാനമന്ത്രി ഉൾപ്പടെയുളള സർക്കാർ ഉദ്യോഗസ്ഥർക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കും. യുകെയിൽ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചിരുന്നു . തൊണ്ണൂറുകാരിയായ മുത്തശ്ശിയാണ് ആദ്യമായി വാക്‌സിൻ സ്വീകരിച്ചത്. ഫൈസറും ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണിത്. ഇതിനായി ബ്രിട്ടണ്‍ 40 ദശലക്ഷം ഡോസ് വാക്‌സിനാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഫൈസർ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ മുന്നറിയിപ്പ് നൽകുകയാണ് യുകെ.എന്നാൽ ഫൈസർ – ബയോൺടെക് കൊവിഡ് വാക്‌സിൻ അലർജി പ്രശ്‌നങ്ങൾ ഉള്ളവർ സ്വീകരിക്കരുതെന്നാണ് ബ്രിട്ടൻ ഇപ്പോൾ വ്യക്തമാക്കുന്നത്

Share via
Copy link
Powered by Social Snap