ബംഗാളില് ബി.ജെ.പിക്കെതിരെ പ്രചാരണത്തിനിറങ്ങി ജയ ബച്ചൻ

പശ്ചിമ ബംഗാളില്‍ ബംഗാളില്‍ തൃണമൂലിനായി പ്രചാരണത്തിനിറങ്ങി
ബോളിവുഡ്​ താരവും സമാജ്​വാദി പാര്‍ട്ടി എം.പിയുമായ ജയ ബച്ചൻ. ടോളിഗഞ്ച്​ എം.എല്‍.എയും സ്​ഥാനാര്‍ഥിയുമായ അരൂപ്​ ബിശ്വാസിന്​ വേണ്ടി താരം വോട്ടര്‍ഭ്യര്‍ഥിക്കും. കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോയാണ്​ അരൂപിന്‍റെ എതിരാളി. ബംഗാളിന്​ വേണ്ടത്​ ബംഗാളിന്‍റെ മകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്​ തൃണമൂലിന്​ വേണ്ടിയുള്ള പ്രചാരണം. ബംഗാളിലെ ജബല്‍പുര്‍ സ്വദേശിയാണ്​ ജയ ബച്ചന്‍.

സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ ബംഗാളില്‍ തൃണമൂലിന്​ പിന്തുണ അറിയിച്ചിരുന്നു. അഖിലേഷ്​ യാദവിനൊപ്പം ആര്‍.ജെ.ഡി നേതാവ്​ തേജസ്വി യാദവും മമതക്ക്​ പിന്തുണയുമായെത്തി. ബി.ജെ.പിക്കെതിരെ പോരാടാന്‍ മമത ദീദിയെ ശക്തിപ്പെടു​ത്തേണ്ടത്​ നമ്മുടെ ചുമതലയെന്നായിരുന്നു പ്രതികരണം.

Share via
Copy link
Powered by Social Snap