ബത്തേരി ബിജെപി മൂന്നരക്കോടി; അന്വേഷണം വേണമെന്ന് സി പി ഐ എം

ബത്തേരിയിൽ തെരെഞ്ഞെടുപ്പ്‌ ഫണ്ടായി ബിജെപി മൂന്നരക്കോടി രൂപയെത്തിച്ചെന്ന രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് സി പി ഐ എം. ഇക്കാര്യങ്ങളിൽ സമഗ്ര അന്വേഷണത്തിന്‌
തെരഞ്ഞെടുപ്പ്‌ കമ്മീഷൻ കേസെടുക്കണമെന്നും
സികെ ജാനു കോഴക്കേസിനൊപ്പം പ്രത്യേക കേസ്‌ രജിസ്റ്റർ ചെയ്യണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

ജില്ലാ ബിജെപിയെ കൂട്ടരാജിയിലേക്കും ആഭ്യന്തര കലഹങ്ങളിലേക്കും നയിച്ച മൂന്നരക്കോടിയുടെ തെരെഞ്ഞെടുപ്പ്‌ ഇടപാടിൽ നിയമ നടപടികളും വരികയാണ്‌.സംഭവത്തിൽ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഇടപെടൽ സി പി ഐ എം ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ ജില്ലാ അധ്യക്ഷന്‌ നൽകിയ ഡിജിറ്റൽ രേഖകൾ ജനാധിപത്യമൂല്യങ്ങളെ ബിജെപി അട്ടിമറിച്ചതിന്‌ തെളിവാണ്‌. ഇതേ മൂന്നരക്കോടിരൂപയിൽ തട്ടിപ്പ്‌ നടത്തിയതായി കാണിച്ചാണ്‌ പ്രശാന്ത്‌ മലവയൽ കെ സദാനന്ദൻ നിലവിലെ ജില്ലാ അധ്യക്ഷൻ കെ പി മധു എന്നിവർക്കെതിരെ ഒരു വിഭാഗം ബിജെപി നേതാക്കൾ തന്നെ പരാതി നൽകിയത്‌.സംഭവം സ്ഥിരീകരിക്കുന്നതാണ്‌ ഈ പരാതി. പണമൊഴുക്കി തെരെഞ്ഞെടുപ്പ്‌ അട്ടിമറിക്കുന്ന രീതി ബത്തേരിയിലും ബിജെപി ശ്രമിച്ചെന്ന് സി പി ഐ എം ആരോപിച്ചു.

മൂന്നരക്കോടിയുടെ രേഖകൾ ഉണ്ടെങ്കിലും തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‌ ബിജെപി നൽകിയത്‌ 17 ലക്ഷത്തിന്റെ കണക്കാണ്‌. സി കെ ജാനുവിന്‌ കോഴനൽകിയ കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ ഈ പണമിടപാടും അന്വേഷിക്കണമെന്നും സി പി ഐ എം ആവശ്യപ്പെടുന്നു.അതേ സമയം സികെ ജാനുകോഴക്കേസിൽ കെ സുരേന്ദ്രന്റെ ശബ്ദപരിശോധന നാളെ നടക്കും. പ്രസീത അഴീക്കോട്‌ പുറത്തുവിട്ട ശബ്ദരേഖകളുടെ ശാസ്ത്രീയ പരിശോധനക്ക്‌ വേണ്ടിയാണിത്‌. നാളെ കാക്കനാട്‌ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ്‌ ശബ്ദസാമ്പിളുകൾ നൽകാൻ ഹാജരാവാൻ കെ സുരേന്ദ്രന്‌ നോട്ടീസ്‌ നൽകിയിരിക്കുന്നത്‌.

Share via
Copy link
Powered by Social Snap