ബലാത്സംഗ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ

കൊച്ചിവിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 23 കാരിയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.

മലപ്പുറം സ്വദേശിനിയായ യുവതി കളമശേരി പൊലീസിനും കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കും നൽകിയ പരാതിയെ തുടർന്നാണ് വെള്ളിയാഴ്ച്ച രാത്രി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ആലുവയിലെ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376,420,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Share via
Copy link
Powered by Social Snap