ബള്ഗേറിയയില് ബസിന് തീ പിടിച്ചു; 12 കുട്ടികളടക്കം 45 മരണം

പടിഞ്ഞാറന്‍ ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്.

പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയിൽ നിന്ന് 45 കിലോമീറ്റർ (28 മൈൽ) പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലാണ് അപകടമുണ്ടായത്. കത്തുന്ന ബസിൽ നിന്ന് ചാടിയ ഏഴ് പേരെ സോഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

അപകടത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും തീ പിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഹൈവേ ബാരിയറിൽ ഇടിച്ചതായി ബൾഗേറിയൻ അധികൃതർ പറഞ്ഞു. ഹൈവേയുടെ നടുവില്‍ ബസ് കത്തിക്കരിഞ്ഞ നിലയിലാണ്.

Share via
Copy link
Powered by Social Snap