ബസ് സ്റ്റോപ്പില് പീഡിപ്പിക്കാന് ശ്രമം; യുവാവ് റിമാന്ഡില്

തലശ്ശേരി ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ചിറ്റാരിപ്പറമ്പ്(കണ്ണൂര്‍): സ്‌കൂള്‍വിദ്യാര്‍ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പൂഴിയോട്ടെ പി.രാജേഷാ(42)ണ് അറസ്റ്റിലായത്.

തലശ്ശേരി ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കൂത്തുപറമ്പ് ജെ.എഫ്.സി.എം. കോടതി രാജേഷിനെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസം രാവിലെ ട്യൂഷനുപോകാന്‍ ബസ് കാത്തുനില്‍ക്കവെ പ്രതി പെണ്‍കുട്ടിയുടെ സ്‌കൂള്‍ബാഗ് തട്ടിയെടുത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഓടിക്കയറി. പ്രതിയില്‍നിന്ന് ബാഗ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പീഡനശ്രമം നടന്നത്. അപ്പോള്‍ അതുവഴി വന്ന മത്സ്യവില്പനക്കാരന്‍ ഹോണടിക്കാന്‍ തുടങ്ങിയതോടെ പ്രതി ഓടിരക്ഷപ്പെട്ടു.

സംഭവത്തില്‍ പ്രതിയായ മറ്റൊരു യുവാവ് ഉടന്‍ പിടിയിലാകുമെന്ന് കണ്ണവം പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.