ബാലഭാസ്കറിന് മാനേജര്മാര് മനോരോഗത്തിനുള്ള മരുന്ന് നല്കി; വെളിപ്പെടുത്തലുമായി അമ്മ ശാന്തകുമാരി

തിരുവനന്തപുരം : ബാലഭാസ്‌കറിന് മാനേജര്‍മാര്‍ മനോരോഗത്തിനുള്ള മരുന്ന് നല്‍കിയെന്ന് അമ്മ ശാന്തകുമാരി. ചെറുപ്പം മുതലേ കൂട്ടുകാരെന്നു പറഞ്ഞാല്‍ ബാലുവിന് ജീവനാണ്. അവരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അവന് ദേഷ്യം വരും. കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ പോലും എറിഞ്ഞു തകര്‍ക്കും. വിവാഹം കഴിഞ്ഞപ്പോഴും ഈ സ്വഭാവമുണ്ടായരുന്നു.
അതിനെ ഭാര്യയും മാനേജര്‍മാരും ചേര്‍ന്ന് ഭ്രാന്തായി ചിത്രീകരിച്ചെന്നും ശാന്തകുമാരി ബിഗ് ന്യൂസിനോടു പറഞ്ഞു. ഒരിക്കല്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മി അച്ഛന്‍ ഉണ്ണിയോട് ഫോണില്‍ വിളിച്ചു പറഞ്ഞു, ബാലു ഭ്രാന്ത് കാണിക്കുകയാണ്. ഒന്ന് വീടുവരെ വരണം… അവിടെ ചെന്നപ്പോള്‍ ബാലു നല്ല ദേഷ്യത്തിലായിരുന്നു. ഡോക്ടറെ കാണിക്കണമെന്ന് ലക്ഷ്മി പറഞ്ഞു. അങ്ങനെ ന്യൂറോളജിസ്റ്റിനെ വരെ കാണിച്ചു. അവരെല്ലാം പറഞ്ഞത് ബാലുവിന് മനോരോഗമില്ലെന്നാണ്. അതേസമയം ഡോക്ടര്‍മാരോടെല്ലാം ബാലു പറഞ്ഞത് ‘എനിക്ക് ഡിമാന്റിംഗായ ഒരു ഭാര്യയാണുള്ളത്. അത് സഹിക്കുന്നില്ലെ’ന്നും അവന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ അവനെ കുറേ ഉപദേശിച്ചു. പ്രണയകാലത്തുണ്ടായിരുന്ന സുഖങ്ങള്‍ ജീവിതത്തില്‍ കിട്ടണമെന്നില്ല. സംഗീതത്തിന് പ്രാധാന്യം നല്‍കി ജീവിച്ചാല്‍ മതിയെന്നും അവര്‍ ഉപദേശിച്ചു. പക്ഷേ കല്യാണം കഴിഞ്ഞ ശേഷം സംഗീതത്തില്‍ വലിയ പ്രാധാന്യം നല്‍കാന്‍ അവന് സാധിച്ചിട്ടില്ല.

ബാലു സ്വന്തം ജീവനുതുല്യം സ്‌നേഹിച്ച ഒരു മ്യൂസിക് ബാൻഡുണ്ടായിരുന്നു. കണ്‍ഫ്യൂഷന്‍ എന്നായിരുന്നു ബാന്‍ഡിന്റെ പേര്. എന്തുകൊണ്ടോ ഒരു സുപ്രഭാതത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ ബാലുവിനോട് പിണങ്ങിപ്പോയി.അതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആരെങ്കിലും മനഃപൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയതാണോ എന്നും സംശയമുണ്ട. ബാന്‍ഡ് പൊളിഞ്ഞതും ബാലുവിനെ മാനസികമായി തളര്‍ത്തി. നേരത്തെ ഏറ്റിരുന്ന പ്രോഗ്രാമുകളും പ്രശ്‌നമായി. അത് തന്നെ വല്ലാതെ തളര്‍ത്തുന്നുവെന്ന് ഡോക്ടറോട് ബാലു പറഞ്ഞിരുന്നു. ബാലുവിന് പേരും പ്രശസ്തിയുമായപ്പോള്‍ ചിലര്‍ മാനേജര്‍മാരാണെന്നു പറഞ്ഞ് സ്വയം അടുത്തു കൂടി.മകള്‍ക്ക് ജഗതിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ വേണ്ടിവന്നു. അവിടെ ക്യാന്റീന്‍ ജീവനക്കാരനായിരുന്നു പ്രകാശന്‍ തമ്പി. അങ്ങനെ ബാലുവിന്റെ ആരാധന മൂത്ത് സ്വന്തം അനുജനെന്നു പറഞ്ഞ് സംഘത്തില്‍ ചേരുകയായിരുന്നു. അതുപോലെയായിരുന്നു വിഷ്ണുവും.ഇരുവരും ചേര്‍ന്ന് ബാലുവിനെ മനോരോഗിയാക്കാന്‍ ശ്രമിച്ചെന്ന് സംശയമുണ്ട്. ദേഷ്യം വരുമ്പോള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ മരുന്നിന് പകരം അവര്‍ മനോരോഗത്തിനുള്ള ഗുളിക നല്‍കിയിരുന്നതായി സംശയമുണ്ട്.

മാത്രമല്ല എന്തൊക്കെയോ ഇന്‍ജക്ഷന്‍ നല്‍കിയിരുന്നതായി ബാലുവിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ശാന്തകുമാരി വ്യക്തമാക്കി. നല്‍കിയതെന്ന് സംശയമുണ്ട്.
ബാലുവും ലക്ഷ്മിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ആവുന്നത്ര ശ്രമിച്ചുനോക്കി. ഇവര്‍ക്കിടയില്‍ കുട്ടികള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അച്ഛന്‍ ബാലുവിനോടും ലക്ഷ്മിയോടും പറഞ്ഞു. എന്നാല്‍ മാനസിക രോഗിയുടെ മക്കളെ വളര്‍ത്താന്‍ വയ്യെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.അന്നുമുതല്‍ പിതാവ് ഉണ്ണി ബാലുവിനെ കാണിക്കാത്ത ഡോക്ടര്‍മാരില്ല. സൈക്യാട്രിസ്റ്റുകളെ വരെ കാണിച്ചു. അതുകഴിഞ്ഞ് ലക്ഷ്മി പറഞ്ഞത് സാമ്പത്തിക ഭദ്രത വരട്ടെയെന്നാണ്. പിന്നീട് പറഞ്ഞത് ബാലുവിന് കുഴപ്പമുണ്ടെന്നായിരുന്നു. അതിനൊക്കെ അച്ഛൻ ബാലുവിനെ ഡോക്ടര്‍മാരെ കാണിച്ചു. അവരെല്ലാം പറഞ്ഞത് യാതൊരു പ്രശ്‌നവുമില്ലെന്നാണ്. ലക്ഷ്മിയുമൊത്ത് ജീവിക്കാന്‍ തുടങ്ങിയതോടെ ബാലുവിന് സമയത്തിന് ആഹാരം പോലും കിട്ടാറില്ല. ഒരു സമാധാനവും ഉണ്ടായിരുന്നില്ല. ചായ കുടിക്കാന്‍ പോലും കടയില്‍ പോകാറാണ് പതിവ്. വീടിനകത്ത് സമാധാനമായ അന്തരീക്ഷം ഉണ്ടായിരുന്നില്ല. പ്രാക്റ്റീസ് ചെയ്യാനോ ഒന്നിനും പറ്റിയിട്ടില്ല. തന്റെ പ്രൈവസി നഷ്ടപ്പെടുമെന്ന് ലക്ഷ്മി പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പ്രാക്റ്റീസ് ചെയ്യാത്തതെന്ന് ബാലു പറഞ്ഞിട്ടുണ്ട്. അതിനാല്‍ വേറൊരു മുറി വാടകയ്‌ക്കെടുത്താണ് അവന്‍ പ്രാക്റ്റീസ് ചെയ്തത്. കുട്ടികള്‍ക്ക് ക്ലാസ്സ്‌ എടുക്കുമായിരുന്നു. അതും ലക്ഷ്മിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അങ്ങനെ അതും മതിയാക്കി. കുട്ടികളെ പഠിപ്പിക്കാന്‍ പോലും പറ്റാത്ത സാഹചര്യം വന്നപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ താഴത്തെ നിലയില്‍ ക്ലാസ് നടത്താന്‍ അവനോട് പറഞ്ഞു. എന്നാല്‍ ലക്ഷ്മിക്ക് അത് ഇഷ്ടമില്ലെന്നായിരുന്നു അവന്റെ മറുപടി. അമ്മയുമായി ബാലു അടുക്കുന്നതില്‍ ലക്ഷ്മി ഭയന്നിരുന്നു. ഒരുപക്ഷേ അവള്‍ക്കുള്ള ഭാഗ്യംമുഴുവന്‍ ഞങ്ങള്‍ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്നു.
ബാലുവിന് മനോരോഗമെന്നു പറഞ്ഞ് ലക്ഷ്മി പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും ഞങ്ങള്‍ വകവച്ചില്ല. കാരണം ബാലുവിന് ഒരു പ്രശ്‌നവും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിനു പുറമെ ശ്രീചിത്രയിലെ ഡോ. ആശാ കിഷോറിനെയും ഞങ്ങള്‍ കാണിച്ചിരുന്നു. അവരും പറഞ്ഞത് ബാലുവിന്റെ തലച്ചോറിലെ മ്യൂസിക്കിന്റെ ഭാഗം വളരെ ആക്റ്റീവാണെന്നാണ്. അത് പ്രകടിപ്പിക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നമെന്നും അവര്‍ പറഞ്ഞിരുന്നു. വീട്ടിലെ സാഹചര്യമാണ് അവനെ പ്രശ്‌നക്കാരനാക്കിയത്. അല്ലാതെ ഒരു പ്രശ്‌നവും അവനില്ലായിരുന്നു. ഈ പരിശോധനകള്‍ക്കെല്ലാം കൊണ്ടുപോയിരുന്നത് അച്ഛന്‍ ഉണ്ണിയാണ്. പിന്നെങ്ങനെ ഞങ്ങള്‍ അവനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആള്‍ക്കാര്‍ ആരോപിക്കും. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് വിവാഹത്തോടെ പിണങ്ങിനിന്നിരുന്ന അമ്മാവന്‍ ശശികുമാറിനെ ബാലു പോയി കണ്ടു.
അവരുടെ പിണക്കം അവിടെ തീര്‍ന്നു. പിന്നെ വീണ്ടും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സംഗീതം പഠിക്കാന്‍ തുടങ്ങി. അതോടെ ദേഷ്യവും കുറഞ്ഞു. ബാലുവിനെ ഡോക്ടര്‍മാരെ കാണിക്കാന്‍ കൊണ്ടുപോയിരുന്നത് പിതാവ് ഉണ്ണിയായിരുന്നു. എന്നാല്‍ ഇടയ്ക്കുവച്ച് പ്രകാശന്‍ തമ്പി അത് ഹൈജാക്ക് ചെയ്തു. അവര്‍ അവനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെ കാണിക്കാന്‍ കൊണ്ടുപോയിട്ടുണ്ട്. അവന് അങ്ങനെയൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഒരു ഭാര്യാധര്‍മം ലക്ഷ്മി ചെയ്തിട്ടില്ല.ഒരു മനസമാധാനം പോലും അവന് കൊടുത്തിട്ടില്ല. പലരും പറഞ്ഞുകേട്ടിട്ടുണ്ട്, ബാലുവിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ലക്ഷ്മിയാണെന്ന്. പ്രോഗ്രാമിന് ആരെങ്കിലും വിളിച്ചാല്‍ റേറ്റ് പറയുന്നതും ലക്ഷ്മിയായിരുന്നു.ബാലുവിന്റെ മാനേജര്‍മാരായിരുന്ന തമ്പിയും വിഷ്ണുവും ഒരു സുപ്രഭാതത്തില്‍ ഞങ്ങളെ ശത്രുക്കളെ പോലെ കാണാന്‍ തുടങ്ങി. അപകടത്തിനു ശേഷമാണ് ഇങ്ങെയൊരു മാറ്റമുണ്ടായത്. അതുവരെ അച്ഛനെ അങ്കിള്‍ എന്നു വിളിച്ചിരുന്നവര്‍ പിന്നീട് നിങ്ങളെന്നൊക്കെ വിളിക്കന്‍ തുടങ്ങി. സ്വരം മാറിയപ്പോള്‍ ഞങ്ങള്‍ക്ക് ഭയമായി. ബാലുവിന്റെ സ്വന്തം അനുജന്‍മാരെന്നു പറഞ്ഞു നടന്നവര്‍ പെട്ടെന്ന് മനംമാറ്റം സംഭവിച്ചത് പൂന്തോട്ടത്തെ ഡോക്ടറുമായുള്ള അടുപ്പമായിരുന്നു. അവരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളെ വഴക്കുപറയാനും അവര്‍ മടികാട്ടിയില്ല. ലക്ഷ്മിക്ക് സഹായം നല്‍കുന്നത് ഡോക്ടറും കുടുംബവുമാണെന്നാണ് അവര്‍ പറയുന്നതെന്നും

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap