ബിഗ് സ്ക്രീന് കാഴ്ചകളിലേയ്ക്ക്

സംസ്ഥാനത്തെ തീയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കുന്നു. പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി തീയേറ്ററുകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബുധനാഴ്ച മുതലാണ് പ്രദര്‍ശനം ആരംഭിക്കുക.

ജോജു ജോര്‍ജ് ചിത്രം സ്റ്റാര്‍ ആദ്യ മലയാള റിലീസായി വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. തീയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍‌ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും പ്രദര്‍ശനം ആരംഭിക്കില്ല. ഇന്നും നാളെയുമായി ശുചീകരണ പ്രവര്‍ത്തനം നടത്തി സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് തീയേറ്ററുകള്‍ സജ്ജമാക്കും.

ബുധനാഴ്ച ഇതര ഭാഷാ സിനിമകളോടെയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. 50% സീറ്റുകളിൽ മാത്രമാണ് പ്രവേശനം. കൊവിഡ് പ്രതിസന്ധിയിൽ 2 തവണയായി 16 മാസമാണ് തീയേറ്ററുകൾ അടഞ്ഞുകിടന്നത്.

Share via
Copy link
Powered by Social Snap