ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ

ചെ​ന്നൈ: ബി​ജെ​പി നേ​താ​വ് ഖു​ശ്ബു സു​ന്ദ​ര്‍ അ​റ​സ്റ്റി​ല്‍. മ​നു​സ്മൃ​തി​യു​ടെ പേ​രി​ല്‍ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച ഡി​എം​കെ നേ​താ​വ് തി​രു​മാ​വ​ള​വ​ന്‍ എം​പി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചി​ദം​ബ​ര​ത്തേ​ക്ക് പോ​കു​ന്ന​വ​ഴി​ക്കാ​ണ് ഖു​ശ്ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​നു​സ്മൃ​തി​യി​ല്‍ സ്ത്രീ​ക​ളെ മോ​ശ​മാ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു തി​രു​മാ​വ​ള​വ​ന്‍റെ പ്ര​സ്താ​വ​ന.

സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചെ​ന്നൈ പൊ​ലീ​സി​ന്‍റെ സൈ​ബ​ര്‍ വിം​ഗ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​യ ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, എം​ഡി​എം​കെ, സി​പി​ഐ, സി​പി​എം, എം​എം​കെ എ​ന്നി​വ​ര്‍ തി​രു​മാ​വ​ള​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Share via
Copy link
Powered by Social Snap