ബിനീഷ് കോടിയേരി അഞ്ച് ദിവസം കൂടി ഇഡി കസ്റ്റഡിയിൽ തുടരും

ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ബിനീഷിന്‍റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന ഇഡിയുടെ ആവശ്യം ബം​ഗളൂരു സെഷൻസ് കോടതി അംഗീകരിച്ചു. ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരേണ്ടതുണ്ടെന്ന് ഇഡി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് കാലാവധി നീട്ടിയത്. ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.

അഞ്ച് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡിയിൽ വയ്ക്കാൻ കോടതി ഇഡിക്ക് അനുമതി നൽകിയത്. ഈ മാസം ഏഴ് വരെയാണ് കസ്റ്റഡി നീട്ടിയത്. ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യസ്ഥിതി മോശമാണെന്ന് ബിനീഷ് മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ഇഡി കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. 

Share via
Copy link
Powered by Social Snap