ബിഹാറില് മഹാസഖ്യത്തിന് ഭരണത്തിലേറാന് കഴിഞ്ഞില്ലെങ്കിലും ആര്.ജെ.ഡി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തേജസ്വി യാദവ്

ബിഹാറില്‍ മഹാസഖ്യത്തിന് ഭരണത്തിലേറാന്‍ കഴിഞ്ഞില്ലെങ്കിലും ആര്‍.ജെ.ഡി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തേജസ്വി യാദവ് എന്ന 31കാരനാണ് ആര്‍.ജെ.ഡിക്ക് നേതൃത്വം നല്‍കിയത്. തേജസ്വിയുടെ കഴിവിനെ ബിജെപി നേതാക്കളും പ്രശംസിക്കുകയാണ്.

“തേജസ്വി വളരെ നല്ല കുട്ടിയാണ്. പ്രായമാകുമ്പോള്‍ ബിഹാറിനെ നയിക്കാം. ഇപ്പോള്‍ ബിഹാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാരണം തേജസ്വിക്ക് ഭരണ പരിചയം ഇല്ല. ബിഹാറില്‍ ഭരണം ലഭിച്ചിരുന്നെങ്കില്‍ കടിഞ്ഞാണ്‍ ലാലു പ്രസാദ് യാദവിന്‍റെ കയ്യില്‍ ആകുമായിരുന്നു. ലാലു ബിഹാറിനെ ജംഗിള്‍രാജിലേക്ക് നയിച്ചേനെ”- ബി.ജെ.പി നേതാവ് ഉമ ഭാരതി പറഞ്ഞു.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെയും ഉമാഭാരതി പ്രശംസിച്ചു. വളരെ മാന്യനായ നേതാവാണ് കമല്‍നാഥ്. മൂത്ത സഹോദരന് തുല്യമെന്നും ഉമ ഭാരതി പറഞ്ഞു.

ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയും തേജസ്വിയെ പ്രശംസിച്ചു. തേജസ്വി നന്നായി പൊരുതി. ഭാവി തേജസ്വിയുടേതാണ്. യുവത്വവും ഉത്സാഹവുമുള്ള നേതാവാണെന്നും ചൌട്ടാല പറഞ്ഞു.

243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്. 110 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 75 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നേടാനായില്ല.

Share via
Copy link
Powered by Social Snap