ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് ജെഡിയു; പാർട്ടി നിലപാട് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ

പാറ്റ്നബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയും സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിതീഷ് കുമാർ  വ്യക്തി മാത്രമല്ല പാർട്ടി നേതാവ് കൂടിയാണെന്ന് വസിഷ്ഠ് നാരായൺ സിംഗ് വ്യക്തമാക്കി. മുന്നണിയിൽ സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തിന് തടസമല്ലെന്നാണ് ജെ‍ഡിയു നിലപാട്. ധാർമ്മികത ചർച്ചയാക്കേണ്ടതില്ലെന്നും വസിഷ്ഠ് നാരായൺ സിംഗ് വ്യക്തമാക്കി. 

243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 125 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിയാണ് സഖ്യത്തിലെ എറ്റവും വലിയ കക്ഷി. നിതീഷ് കുമാറിന്റെ ജെ‍ഡിയു 43 സീറ്റുകളിലാണ് ജയിച്ചത്. ബിജെപിയാകട്ടെ 74 സീറ്റുകൾ നേടി. ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്ന തരത്തിൽ ചർച്ചകൾ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജെഡിയു നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. 

Share via
Copy link
Powered by Social Snap