ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പാ​റ്റ്ന: ബി​ഹാ​ർ നിയമസഭ തെരഞ്ഞെടുപ്പിലെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് തുടങ്ങി. 17 ജി​ല്ല​ക​ളി​ലെ 94 മ​ണ്ഡ​ല​ങ്ങ​ളിലാണ് ഇന്ന് രാവിലെ ഏഴ് മണിക്ക് പോളിംഗ് തുടങ്ങിയത്. വൈകുന്നേരം ആറ് മണിവരെയാണ് പോളിംഗ്. ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ആ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ൽ പ്ര​മു​ഖ​ൻ. വൈ​ശാ​ലി ജി​ല്ല​യി​ലെ രാ​ഘോ​പു​രി​ലാ​ണ് തേ​ജ​സ്വി മ​ത്സ​രി​ക്കു​ന്ന​ത്. തേ​ജ​സ്വി​യു​ടെ സ​ഹോ​ദ​ര​ൻ തേ​ജ് പ്ര​താ​പും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ആ​കെ 1463 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് രം​ഗ​ത്തു​ള്ള​ത്.

എൻഡിഎയിൽ ജെഡിയു നാൽപ്പത്തി മൂന്ന് സീറ്റുകളിലും ബിജെപി നാൽപ്പത്തിയാറ് സീറ്റിലും മത്സരിക്കുന്നു. മഹാസഖ്യത്തിൽ ആർജെഡി അൻപത്തിയാറ് സീറ്റിലും, കോൺഗ്രസ് 24, ഇടത് കക്ഷികൾ 12 സീറ്റിലും മത്സരിക്കും. 52 സീറ്റുകളിലാണ് എൽജെപി ഈ മത്സരിക്കുന്നത്

Share via
Copy link
Powered by Social Snap