ബുറെവിയുടെ സഞ്ചാര പാതയിൽ മാറ്റം: പൊന്മുടി ലയങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയിൽ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊൻമുടി വഴി കേരളത്തിൽ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വർക്കലയ്ക്കും ഇടയിലൂടെ അറബിക്കടലിൽ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. നിലവിൽ തമിഴ്നാട്ടിലെ പാമ്പൻ പാലത്തിന് സമീപമാണ് ബുറെവി. 80 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം. ഇന്ന് കേരളത്തിൽ പ്രവേശിക്കില്ല.

പക്ഷേ സംസ്ഥാനത്ത ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്കമാക്കി. നാളെ ഉച്ചയോടു കൂടി കേരളത്തിൽ പ്രവേശിക്കുന്ന ബുറെവി, അതിതീവ്ര ന്യൂനമർദമായി അറബിക്കടലിൽ പതിക്കും. തിരുവനന്തപുരം ജില്ലയിൽ 217 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പൊൻമുടിയിലെ ലയങ്ങളിൽ താമസിക്കുന്ന അഞ്ഞൂറുപേരെ മാറ്റി പാർ‌പ്പിക്കും. ജില്ലയിൽ  ആകെ 15,840പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ഡിസംബർ 3 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.

Share via
Copy link
Powered by Social Snap