ബുറേവി ചുഴലിക്കാറ്റ് : ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു

ശബരിമല :ബുറേവി ചുഴലിക്കാറ്റ് കേരളതീരത്തോട് അടുക്കുന്നതിന്റെ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു. സന്നിധാനം സ്റ്റേഷന് ഓഫീസര്‍ ബി.കെ പ്രശാന്തന് കാണിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ശബരിമലയിലെയും പമ്പയിലെയും ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി.