ബൈക്കിൽ നിന്ന് കുഴിയില് വീണ് ഡോക്ടര്ക്ക് ദാരുണാന്ത്യം

ലക്‌നൗ: യുപിയിൽ ഭൂമിക്കടിയിലൂടെ പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണ്  45കാരനായ ഡോക്ടര്‍ വീഴുക ആയിരുന്നു . ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല.

അലിഗഢില്‍ ഞായറാഴ്ചയാണ് സംഭവം . 45കാരനായ രാജീവ് കുമാര്‍ ഗുപ്തയാണ് അപകടത്തിൽപ്പെട്ട് മരിച്ചത് . ഭൂമിക്കടിയിലൂടെ പൈപ്പിടാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കുഴിച്ച നാലടി താഴചയിലുള്ള കുഴിയിലാണ് ഡോക്ടര്‍ വീണത്. പാല്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴാണ് അപകടം ഉണ്ടായത് .

ബൈക്കില്‍ സഞ്ചരിക്കുന്നതിടെ പൊട്ടിപൊളിഞ്ഞ റോഡില്‍ നിന്ന് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് ഡോക്ടര്‍ കുഴിയില്‍ വീഴുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം .

Share via
Copy link
Powered by Social Snap