ബ്രഹ്മോസ് മിസൈലിനു പശ്ചാത്തലമായി ‘സ്വാമിയേ ശരണമയ്യപ്പ’; കാഹളം മുഴങ്ങി

രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബ്രഹ്മോസ് മിസൈലിനു പശ്ചാത്തലമായി ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി. 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ക്യാപ്റ്റൻ ഖമറുൾ സമനാണ് പരേഡിൽ റജിമെന്റിനെ നയിച്ചത്. ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു.

ദുർഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉൾപ്പെടുത്തിയത്. ഓപ്പറേഷൻ വിജയ്, മേഘദൂത് തുടങ്ങിയ സൈനിക നീക്കങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്ന റജിമെന്റാണ് ബ്രഹ്മോസ്.

Share via
Copy link
Powered by Social Snap