ബ്രിട്ടനിലെ മലയാളി മേയറുടെ കാർ കുന്നംകുളത്ത് കാനയിൽ കുടുങ്ങി

കുന്നംകുളം: ബ്രിട്ടനിലെ ബ്രിസ്‌റ്റോൾ ബ്രാഡ്‌ലി സ്‌റ്റോക് നഗരത്തിന്റെ മേയർ ടോം ആദിത്യ സഞ്ചരിച്ച കാർ കുന്നംകുളത്ത് കാനയിൽ കുടുങ്ങി.ബ്രിസ്റ്റോളിലെ വിനോദസഞ്ചാരത്തിന്റെ അംബാസഡറായ ടോം ആദിത്യ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ ചടങ്ങിൽ പങ്കെടുക്കാനാണെത്തിയത്. ഇതിനുശേഷം കുന്നംകുളം നഗരസഭാ ഓഫീസും ചൊവ്വന്നൂർ ഗുഹയും സന്ദർശിച്ചു. ഗുഹയിലേക്കിറങ്ങി ഇതിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഗുഹയ്ക്കു സമീപം നിർത്തുന്നതിനിടെയാണ് കാർ വഴിയരികിലെ കാനയിൽ കുടുങ്ങിയത്.മേയറും ഒപ്പമുണ്ടായിരുന്നവരും പുറത്തിറങ്ങി. നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയശേഷം യാത്ര തുടർന്നു. ബ്രാഡ്‌ലി സ്‌റ്റോക് നഗരത്തിന്റെ മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ടോം ആദിത്യ. 19 വർഷം മുമ്പാണ് ബ്രിട്ടനിലെത്തിയത്. അവിടെ തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്നുതവണ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് മേയറായത്.

.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap