ഭക്ഷണം കൃത്യമായും സമയത്തും കഴിക്കണം, പ്രത്യേകിച്ചും സ്ത്രീകള്; കാരണമിതാണ്

പുരുഷന്മാരെ അപേക്ഷിച്ച് പോഷക സമ്പുഷ്ടമായ ആഹാരം, സ്ത്രീകളുടെ ആരോഗ്യത്തിനും മാനസികസൗഖ്യത്തിനും ആവശ്യമാണെന്നു പഠനം. വീട്ടിലെല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി സമയത്തിനു നൽകുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ സമയനിഷ്ഠ ഇല്ലാതെ എന്തെങ്കിലും കഴിച്ചെന്നു വരുത്തുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ ഇത് അവരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ന്യൂട്രീഷണൽ ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.സ്ത്രീയുടെയും പുരുഷന്റെയും  തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസം മാനസിക ക്ലേശത്തിനുള്ള സാധ്യത കൂട്ടുമെന്നതിനു തെളിവുകളുണ്ട്. എന്നാൽ ലിംഗവ്യത്യാസം അനുസരിച്ചു മാനസികസൗഖ്യത്തിൽ ഭക്ഷണശീലങ്ങൾ വഹിക്കുന്ന പങ്കിനെപ്പറ്റി ഇതുവരെ അറിവുണ്ടായിരുന്നില്ല.ബ്രിഘാംടൺ സർവകലാശാലയിലെ ഗവേഷകയായ ലിനാ ബെഗ്ഡേഷിന്റെ നേതൃത്വത്തിൽ 563 പേരിൽ ഒരു സർവേ നടത്തി. ഇവരിൽ 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും ഉൾപ്പെടും.പോഷകങ്ങളുടെ അഭാവം (Nutritional deficiency) ഉണ്ടാവുന്നതുവരെ പുരുഷൻമാർ മാനസികാരോഗ്യം ഉള്ളവരാണെന്നു കണ്ടു. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്ത, സമീകൃതാഹാരം കഴിക്കാത്ത സ്ത്രീകൾക്ക് മാനസികാരോഗ്യം കുറവാണ്.എന്തുകൊണ്ടാണ് ഉത്കണ്ഠയും വിഷാദവും സ്ത്രീകളെ കൂടുതൽ ബാധിക്കുന്നതെന്നും പുരുഷന്മാരെ അപേക്ഷിച്ച് ഇത് നീണ്ടുനിൽക്കുന്നത് എന്നതിനുമുള്ള വിശദീകരണം കൂടിയാണ് ഈ പഠനഫലം നൽകുന്നത്.ശാരീരികവും വൈകാരികവുമായ ഉത്തരവാദിത്തങ്ങളും ഊർജ്ജത്തിന്റെ ആവശ്യകതയുമെല്ലാം പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തമാണ്. അതുപോലെതന്നെ ഭക്ഷണ താൽപര്യങ്ങളും.അതുകൊണ്ട് ശരിയായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം മാനസികമായും 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap