ഭക്ഷണത്തില് മയക്കുമരുന്ന് കലര്ത്തി വീട്ടുകാരെ മയക്കി പെണ്കുട്ടി കാമുകനൊപ്പം ഒളിച്ചോടി

മൊറാദാബാദ്: വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബറേലി സ്വദേശി അരവിന്ദ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരന്മാര്‍, രണ്ട് സഹോദരിന്മാര്‍, സഹോദന്റെ ഭാര്യ, മകന്‍ എന്നിവര്‍ക്കാണ് പെണ്‍കുട്ടി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്.

പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അരവിന്ദുമായി ഒളിച്ചോടാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കിയ ശേഷം ഇവര്‍ ഒളിച്ചോടുകയായിരുന്നു. 

2018 ഡിസംബറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇരുവരും ഒളിച്ചോടിയത്.

മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ച് അബോധാവസ്ഥയിലായ വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.