ഭര്ത്താവിന്റെ അമ്മയെ നടുറോഡിലിട്ട് യുവതിയും അമ്മയും മര്ദ്ദിച്ചു: വീഡിയോ വൈറലായതോടെ കേസ്

നടുറോഡില്‍ ഭര്‍തൃമാതാവിന് മരുമകളുടെ ക്രൂര മര്‍ദ്ദനം. സഹായത്തിന് മരുമകളുടെ അമ്മയും. ഇരുവരും ചേര്‍ന്ന് 55 കാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് കേസെടുത്തിരിക്കുകയാണ് ഇപ്പോള്‍.

ഹൈദരബാദ് മല്ലേപ്പള്ളി ഹുമയൂണ്‍ നഗറിലാണ് സംഭവം. തസ്‍നിംസുല്‍ത്താന എന്ന 55കാരിക്കാണ് മര്‍ദ്ദനമേറ്റത്. തസ്‍നിം സുല്‍ത്താനയെ മര്‍ദ്ദിച്ച മരുമകള്‍ ഉസ്‍മ ബീഗം, മാതാവ് ആസിഫ ബീഗം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഒക്ടോബര്‍ 8, വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തസ്‍നിം സുല്‍ത്താനയെ മരുമകളായ ഉസ്‍മ ബീഗം വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടെ ഉസ്‍മയുടെ മാതാവ് ആസിഫയുമുണ്ട്. ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്ന ഒരു കൊച്ചുകുട്ടിയെയും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വിവാഹം കഴിഞ്ഞതുമുതല്‍ അമ്മായിഅമ്മ തന്നെ ദ്രോഹിക്കുകയായിരുന്നുവെന്നാണ് ഉസ്‍മ പറയുന്നത്. കഴിഞ്ഞ ദിവസം താന്‍ താമസിക്കന്ന ഭാഗത്തേക്കുള്ള വെള്ളവും വൈദ്യുതിയും അമ്മായിയമ്മ വിച്ഛേദിച്ചെന്നും ഉസ്‍മ പറയുന്നു. സൌദിയിലുള്ള ഭര്‍ത്താവിന്‍റെ അടുത്തേക്ക് പോകാനോ, ഭര്‍ത്താവ് ഫോൺ വിളിച്ചാല്‍ ഒന്ന് സംസാരിക്കാനോ ഭര്‍തൃമാതാവിന്‍റെ അനുവാദമില്ലെന്നും ഉസ്മ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമായിരുന്നു ഉസ്‍മയും തസ്‍നീമിന്‍റെ മകന്‍ ഉബൈദ് അലി ഖാനും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഉബൈദ് ജോലിയാവശ്യാര്‍ത്ഥം സൌദിയിലേക്ക് തിരിച്ചുപോയി. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു ഇത്.

ഉബൈദ് തിരിച്ചുപോയതിന് ശേഷം തസ്‍നീമും ഉസ്‍മയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. പൊലീസ് എത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അവസ്ഥ വരെയെത്തിയിരുന്നു ഇരുവരും തമ്മിലുള്ള വഴക്കുകള്‍.

പൊലീസിന് കോവിഡ് ഡ്യൂട്ടിയടക്കം നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് തിടുക്കത്തിലുള്ള അറസ്റ്റ് വേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയതെന്ന് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ വിശദീകരിച്ചു. വിജയ് പി. നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ തന്നെ പ്രതികള്‍ ഒളിവില്‍ പോയെന്ന് പ്രോസിക്യൂഷന്‍കോടതിയെ അറിയിച്ചതിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും നീക്കം.

Share via
Copy link
Powered by Social Snap